---
title: "മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ തെറ്റാലി ചൂണ്ട തറഞ്ഞ് കയറി ; രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന"
english_title: "A man got a fishing rod stuck in his palm while trying to catch fish; Piravam Fire Rescue came to his rescue"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333361/a-man-got-a-fishing-rod-stuck-in-his-palm-while-trying-to-catch-fish-piravam-fire-rescue-came-to-his-rescue"
published_at: "2025-12-27T14:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f9d9c695f5_yhyui.jpg"
keywords: []
---

# മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ തെറ്റാലി ചൂണ്ട തറഞ്ഞ് കയറി ; രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന

> **Lead Summary:** പിറവം: മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ തെറ്റാലി ചൂണ്ട തറഞ്ഞ് കയറിയ മണീട് സ്വദേശി റിജോ മാത്യുവിന് രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന. വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.

## Article Content

പിറവം: മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ തെറ്റാലി ചൂണ്ട തറഞ്ഞ് കയറിയ മണീട് സ്വദേശി റിജോ മാത്യുവിന് രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന. വെള്ളിയാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.

കൈയിലേക്ക് ആഴ്ന്ന് ഇറങ്ങിയ ഭാഗത്തിന് പിന്നിൽ മുള്ള് (കൂര്) വെച്ച കമ്പിയുടെ ഭാഗം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് വിവിധ സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും കമ്പിയുടെ പിൻഭാഗം മുറിച്ചു മാറ്റാതെ സർജറി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെ തുടർന്നാണ് റിജോ രക്ഷാ നിലയത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333361/a-man-got-a-fishing-rod-stuck-in-his-palm-while-trying-to-catch-fish-piravam-fire-rescue-came-to-his-rescue)