---
title: "പിറവം നഗരസഭാ ചെയർമാനായി കെ.ആർ പ്രദീപ്‌കുമാർ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനമേറ്റു"
english_title: "K.R. Pradeepkumar takes oath as Piravom Municipality Chairman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333359/kr-pradeepkumar-takes-oath-as-piravom-municipality-chairman"
published_at: "2025-12-27T14:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f9c74ebaf5_694a640a748be_drtt.jpg"
keywords: []
---

# പിറവം നഗരസഭാ ചെയർമാനായി കെ.ആർ പ്രദീപ്‌കുമാർ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനമേറ്റു

> **Lead Summary:** പിറവം : നഗരസഭാ ചെയർമാനായി കെ.ആർ പ്രദീപ്‌കുമാർ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനമേറ്റു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ കെ.ആർ പ്രദീപ് കുമാറിൻ്റെ പേര് അരുൺകല്ലറക്കൽ നിർദ്ദേശിച്ചു. അന്നമ്മ ഡോമി പിന്താങ്ങി.

## Article Content

പിറവം : നഗരസഭാ ചെയർമാനായി കെ.ആർ പ്രദീപ്‌കുമാർ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനമേറ്റു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ കെ.ആർ പ്രദീപ് കുമാറിൻ്റെ പേര് അരുൺകല്ലറക്കൽ നിർദ്ദേശിച്ചു. അന്നമ്മ ഡോമി പിന്താങ്ങി.

എൽ.ഡിഎഫിലെ ജൂലി സാബുവിൻ്റെ പേര് സോഫിയ പി വർഗീസ് നിർദ്ദേശിച്ചു. ആതിര ഐ.റ്റി പിന്താങ്ങി. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പ്രദീപിന് 21 വോട്ടും ജൂലി സാബുവിന് 5 വോട്ടും ലഭിച്ചു. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പ്രദീപ്‌കുമാർ വിജയിച്ചതായി വരണാധികാരി ബി അബ്ബാസ് പ്രഖ്യാപിച്ചു.

തുടർന്ന് കൗൺസിൽ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ നേതാക്കന്മാർ ഉൾപ്പടെ നിരവധിയാളുകൾ പ്രദീപ് കുമാറിനെ ഷാൾ അണിയിച്ചു ആദരിച്ചു. ശേഷം ടൌൺ ചുറ്റി ആഹ്ല‌ാദ പ്രകടനവും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിക്കൽ യുഡിഎഫ് സ്ഥാനാർഥി അന്നമ്മ ഡോമിയുടെ പേര് എംകെ ശിവഗിരി നിർദ്ദേശിച്ചു. രാമ വിജയൻ പിന്താങ്ങി. എൽഡിഎഫ് സ്‌തനാർത്ഥി ഐ.ടി ആതിരയുടെ പേര് ജൂലി സാബു നിർദ്ദേശിച്ചു. ഏലിയാമ്മ ജോമോൻ പിന്താങ്ങി. വോട്ടെടുപ്പിൽ അന്നമ്മ വിജയിച്ചു.

യു.ഡി.എഫ് 21.എൽഡിഎഫ് 5, എൻ ഡി എ 2 എന്നിങ്ങനെയാണ് പിറവം നഗരസഭയിലെ കക്ഷിനില.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333359/kr-pradeepkumar-takes-oath-as-piravom-municipality-chairman)