---
title: "പിറവം ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ കൊടിയേറി"
english_title: "The feast of Saint Little Thresia was hoisted at Piravom Cherupushpam Church."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333336/the-feast-of-saint-little-thresia-was-hoisted-at-piravom-cherupushpam-church"
published_at: "2025-12-27T12:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f86ff0e0b9_fty.jpg"
keywords: []
---

# പിറവം ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ കൊടിയേറി

> **Lead Summary:** പിറവം : പാലാ രൂപതയ്ക്കുകീഴിലുള്ള പിറവം ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ കൊടിയേറി. വൈകീട്ട് നടന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ തിരുനാൾ കൊടി ഉയർത്തി.

## Article Content

പിറവം : പാലാ രൂപതയ്ക്കുകീഴിലുള്ള പിറവം ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ കൊടിയേറി. വൈകീട്ട് നടന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ തിരുനാൾ കൊടി ഉയർത്തി.

വികാരി ഫാ. മാത്യു കോരങ്കുഴയ്ക്കൽ, ഡീക്കൻ എസ്. അനുഗ്രഹ്, പ്രസുദേന്തി ബെന്നി എൻ സ്റ്റൈൽ, കൈക്കാരന്മാരായ ലിജോ കെ. ജോയി, പി.വി. ജോർജ്, ഡോ. ജോസ് പി. സിറിയക് തുടങ്ങിയവരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു.

ശനിയാഴ്ച‌ രാവിലെ 6.30-ന് കുർബാനയുണ്ട്.വൈകീട്ട് 5.30-ന് ടൗൺ കുരിശുപള്ളിയിൽ കുർബാന. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം.പ്രധാന തിരുനാളായ ഞായറാഴ്ച്‌ച രാവിലെ 7-നും 10-നും കുർബാനയുണ്ട്. ആദ്യ കുർബാനയ്ക്ക് ഫാ.

ബെന്നി തടത്തിക്കുന്നിലും 10-ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഷംഷാദ് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലും കാർമികത്വം നൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333336/the-feast-of-saint-little-thresia-was-hoisted-at-piravom-cherupushpam-church)