---
title: "മുളക്കുളം വടക്കെക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവം ; നാളെ മുതൽ ജനുവരി 3 വരെ"
english_title: "Thiruvathira Arattu Mahotsavam at Thiruveeshankulam Mahadeva Temple, Vadakkekkara, Mulakulam; from tomorrow to January 3"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333335/thiruvathira-arattu-mahotsavam-at-thiruveeshankulam-mahadeva-temple-vadakkekkara-mulakulam-from-tomorrow-to-january-3"
published_at: "2025-12-27T12:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f859c94076_vg.jpg"
keywords: []
---

# മുളക്കുളം വടക്കെക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവം ; നാളെ മുതൽ ജനുവരി 3 വരെ

> **Lead Summary:** പിറവം : മുളക്കുളം വടക്കെക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവം 2025 ഡിസംബർ 28 മുതൽ 2026 ജനുവരി 3 വരെ നടക്കുന്നു.

## Article Content

പിറവം : മുളക്കുളം വടക്കെക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവം 2025 ഡിസംബർ 28 മുതൽ 2026 ജനുവരി 3 വരെ നടക്കുന്നു.

2025 ഡിസംബർ 28 ന് വൈകിട്ട് 5.30 ഓട് കൂടി കൊടിക്കൂറ മോളത്ത് കുടുംബത്തിൽ നിന്നും വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ച് 29 ന് വൈകിട്ട് ആറുമണിയോടെ ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിലും, ക്ഷേത്രം മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തികളുടെയും സുധിഷ് ശാന്തികളുടെയും സഹ കർമ്മികത്വത്തിലും കോടിയേറ്റ് നടക്കുന്നതാണ്. തുടർന്ന് ക്ഷേത്രചാരങ്ങളോടെ 2026 ജനുവരി മാസം 3 ആം തീയതി തിരുവാതിര നാളിൽ ആറാട്ട് ബലിയോടെ കോടിയിറക്കൽ ചടങ്ങും തുടർന്ന് ചെണ്ടമേളം വാദ്യഘോഷാധികളോടെ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ട് പുറപ്പാടും തിരിച്ച് ക്ഷേത്രത്തിൽ

എത്തി അത്താഴ ഊട്ടോടു കൂടി ഷേത്ര കർമ്മങ്ങൾ അവസാനിക്കുന്നതുമാണ്. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച നിത്യധ്വജപ്രതിഷ്ഠ 2026 മാർച്ച് മാസം 20 ന് നടക്കുന്നതോടൊപ്പം ആറാട്ട് മഹോത്സവവും നടക്കുന്നതാണെന്ന് ക്ഷേത്രം ചെയർമാൻ അജയ് പുത്തൻപുര, സെക്രട്ടറി വിനോദ് പി. സി., വൈസ് ചെയർമാൻ പ്രകാശ് കലയത്താനം, ജോയിന്റ് സെക്രട്ടറി ഉല്ലാസ് ജി., ഖജാൻജി മുരളി മോളത്ത് ക്ഷേത്രം ശാന്തി ലാലൻ പൂത്തോട്ട തുടങ്ങിയ ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333335/thiruvathira-arattu-mahotsavam-at-thiruveeshankulam-mahadeva-temple-vadakkekkara-mulakulam-from-tomorrow-to-january-3)