---
title: "സ്കൂളിനുസമീപമുള്ള പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം ;  ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Fire breaks out at plywood company near school; Damage worth lakhs"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333324/fire-breaks-out-at-plywood-company-near-school-damage-worth-lakhs"
published_at: "2025-12-27T11:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f7d79a5ff1_huhi.jpg"
keywords: []
---

# സ്കൂളിനുസമീപമുള്ള പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം ;  ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** പെരുമ്പാവൂർ : അശമന്നൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അല്ലപ്ര തേലംപുറത്ത് പി എം കബീറിന്റെ ഉടമസ്ഥതയിൽ മേതല കല്ലിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനുസമീപമുള്ള വിൻ പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്‌.

## Article Content

പെരുമ്പാവൂർ : അശമന്നൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അല്ലപ്ര തേലംപുറത്ത് പി എം കബീറിന്റെ ഉടമസ്ഥതയിൽ മേതല കല്ലിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനുസമീപമുള്ള വിൻ പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്‌.

വെള്ളി പകൽ ഒന്നിന് പ്ലൈവുഡ് ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയറിൽനിന്നാണ് തീപടർന്നത്. പ്ലൈവുഡ് നിർമാണത്തിനായി ഉപയോഗിക്കുന്ന വിനീർ, പ്ലൈവുഡ്, മോട്ടോറുകൾ എന്നിവയും 4000 ചതുരശ്രയടി ഷെഡ്ഡും കത്തിനശിച്ചു. ആറുമണിക്കുർ പരിശ്രമത്തിനുശേഷം രാത്രി ഏഴരയോടെയാണ് തീയണച്ചത്.

പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നീ അഗ്നിരക്ഷാനിലങ്ങളിൽനിന്നായി പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷിന്റെ നേതൃത്വത്തിൽ 40 സേനാംഗങ്ങൾചേർന്നാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333324/fire-breaks-out-at-plywood-company-near-school-damage-worth-lakhs)