---
title: " ക്രിസ്‌മസ്‌ ദിനം അപകടം ;  കാർ സഹകരണബാങ്കിന്റെ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്ക് "
english_title: "Christmas Day accident: Four injured as car crashes into wall of Cooperative Bank"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333318/christmas-day-accident-four-injured-as-car-crashes-into-wall-of-cooperative-bank"
published_at: "2025-12-27T11:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f777e1743d_gyhu.jpg"
keywords: []
---

#  ക്രിസ്‌മസ്‌ ദിനം അപകടം ;  കാർ സഹകരണബാങ്കിന്റെ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്ക് 

> **Lead Summary:** വൈപ്പിൻ : ക്രിസ്‌മസ്‌ ദിനം പുലർച്ചെ ചെറായിയിൽ കാർ പള്ളിപ്പുറം സഹകരണബാങ്കിന്റെ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.

## Article Content

വൈപ്പിൻ : ക്രിസ്‌മസ്‌ ദിനം പുലർച്ചെ ചെറായിയിൽ കാർ പള്ളിപ്പുറം സഹകരണബാങ്കിന്റെ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.

കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി ഡിക്സനും മൂന്ന് സുഹൃത്തുക്കളുമാണ്‌ കാറിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഡിക്സനെയും മറ്റു രണ്ടുപേരെയും പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ജെറി എന്നയാളെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴം പുലർച്ചെ ഒന്നേകാലിന്‌ സംസ്ഥാനപാതയിൽ വടക്കുനിന്ന് വരികയായിരുന്ന കാർ ബാങ്കിന്റെ മതിലിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽനിന്ന്‌ എൻജിൻ വേർപെട്ട്‌ റോഡിലേക്ക് വീണു. ശബ്ദംകേട്ട് പരിസരത്തെ വീട്ടുകാർ എത്തി പൊലീസിനെ അറിയിച്ചു. മുനന്പത്തുനിന്ന്‌ പെട്ടെന്നുതന്നെ എത്തിയ പൊലീസ്‌സംഘവും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333318/christmas-day-accident-four-injured-as-car-crashes-into-wall-of-cooperative-bank)