---
title: "ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു, സിഇഒയും വനിതാജീവനക്കാരിയുമടക്കം മൂന്നുപേർ പിടിയിൽ"
english_title: "IT employee gang-raped, three people including CEO and female employee arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333300/it-employee-gang-raped-three-people-including-ceo-and-female-employee-arrested"
published_at: "2025-12-27T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f6b39a8245_gwsgws.jpg"
keywords: []
---

# ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു, സിഇഒയും വനിതാജീവനക്കാരിയുമടക്കം മൂന്നുപേർ പിടിയിൽ

> **Lead Summary:** ജയ്‌പുർ : രാജസ്ഥാനിൽ ഐടി ജീവനക്കാരിയെ ജന്മദിനാഘോഷത്തിന്‌ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തു.യുവതിയുടെ പരാതിയെ തുടർന്ന്‌ കമ്പനി സിഇഒയും വനിതാജീവനക്കാരിയുമടക്കം മൂന്നുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

## Article Content

ജയ്‌പുർ : രാജസ്ഥാനിൽ ഐടി ജീവനക്കാരിയെ ജന്മദിനാഘോഷത്തിന്‌ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തു.യുവതിയുടെ പരാതിയെ തുടർന്ന്‌ കമ്പനി സിഇഒയും വനിതാജീവനക്കാരിയുമടക്കം മൂന്നുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

യുവതി മാനേജരായി ജോലി ചെയ്യുന്ന ഐടി കമ്പനിയുടെ സിഇഒ ആയ ജിതേഷ്‌ സിസോദിയയുടെ പിറന്നാളാഘോഷത്തിനായി വിളിച്ചുവരുത്തുകയായിരുന്നു.

മടക്കയാത്രയില്‍ സഹപ്രവർത്തകയും ഭർത്താവും യുവതിയെ വീട്ടിൽ കൊണ്ടുവിടാമെന്ന്‌ പറഞ്ഞ്‌ ഇവരുടെ കാറിൽ കയറ്റി. ഇതേ കാറിൽ ജിതേഷും ഉണ്ടായിരുന്നു. വന്ന്‌ നിറച്ച സിഗരറ്റ്‌ നൽകി ബോധരഹിതയാക്കി. തുടർന്ന്‌ യുവതിയെ ഇവർ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി.യുവതി വ്യാഴാഴ്‌ച ഉദയ്‌പുർ പൊലീസിൽ പരാതി നൽകി. പ്രതികളെ പൊലീസ്‌ പിടികൂടി കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333300/it-employee-gang-raped-three-people-including-ceo-and-female-employee-arrested)