---
title: " വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാതെ ടാറിങ് ; കാഴ്ച‌ നേരിൽ കണ്ടതിലുള്ള കൗതുകത്തിൽ നിവാസികൾ"
english_title: "Tarring without replacing electricity poles; residents are curious to see the sight firsthand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333189/tarring-without-replacing-electricity-poles-residents-are-curious-to-see-the-sight-firsthand"
published_at: "2025-12-26T14:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e4d2c49ff6_hgujj.jpg"
keywords: []
---

#  വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാതെ ടാറിങ് ; കാഴ്ച‌ നേരിൽ കണ്ടതിലുള്ള കൗതുകത്തിൽ നിവാസികൾ

> **Lead Summary:** പെരുമ്പാവൂർ : റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാതെ ടാറിങ് നടത്തിയതായി ആക്ഷേപം.

## Article Content

പെരുമ്പാവൂർ : റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാതെ ടാറിങ് നടത്തിയതായി ആക്ഷേപം.

ട്രോളുകളിലും കാർട്ടൂണുകളിലും മാത്രം കണ്ടു പരിചയമുള്ള കാഴ്ച‌ നേരിൽ കണ്ടതിലുള്ള കൗതുകത്തിലാണ് എറണാകുളം കൂവപ്പടി നിവാസികൾ.

കൂവപ്പടി കിഴക്കേ അയ്‌മുറിയെയും കൊരുമ്പശ്ശേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇലവുംകൂടി പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിലാണ് ഈ വിചിത്രകാഴ്ച‌യുള്ളത്.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തിയത്.

11, 12 വാർഡുകളുടെ അതിർത്തി പങ്കിടുന്നതാണ് ഇലവുംകുടി പാടശേഖരം. 12-ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗത്താണ് ടാറിങിന് മുമ്പ് പോസ്റ്റ് അരികിലേക്ക് മാറ്റി സ്ഥാപിക്കാതെ പണി പൂർത്തിയാക്കിയത്. എട്ട് മീറ്റർ മാത്രം വീതിയുള്ള റോഡിൽ മൂന്ന് മീറ്റർ വീതിയിലാണ് ടാർ ചെയ്തത്. പഞ്ചായത്ത് മരാമത്ത് വിഭാഗത്തിന്റെയും കെ.എസ്.ഇ.ബിയുടെയും കെടുകാര്യസ്ഥതയാണ് അശാസ്ത്രീയ നിർമാണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333189/tarring-without-replacing-electricity-poles-residents-are-curious-to-see-the-sight-firsthand)