---
title: "ഇലഞ്ഞിയിൽ രണ്ടു പേർക്ക് വെട്ടേറ്റ് ഗുരുതര പരിക്ക് ; പ്രതി ഒളിവിൽ"
english_title: "Two people seriously injured in stabbing in Ilanji; accused absconding."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333105/two-people-seriously-injured-in-stabbing-in-ilanji-accused-absconding"
published_at: "2025-12-26T09:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e086b8e157_1000438619.png"
keywords: []
---

# ഇലഞ്ഞിയിൽ രണ്ടു പേർക്ക് വെട്ടേറ്റ് ഗുരുതര പരിക്ക് ; പ്രതി ഒളിവിൽ

> **Lead Summary:** പിറവം : ഇലഞ്ഞിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ടുപേർക്ക് വെട്ടേറ്റ് ഗുരുതരക്ക്. ഇന്നലെ രാത്രി 11.30 നു ഇലഞ്ഞി വാക്കണ്ടത്തിൽ മലയിലാണ് സംഭവം നടന്നത്.

## Article Content

പിറവം : ഇലഞ്ഞിയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ടുപേർക്ക് വെട്ടേറ്റ് ഗുരുതരക്ക്. ഇന്നലെ രാത്രി 11.30 നു ഇലഞ്ഞി വാക്കണ്ടത്തിൽ മലയിലാണ് സംഭവം നടന്നത്.

രാത്രിയിൽ 108 ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വാർഡ് മെമ്പറുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപിള്ള (67), ലാലി (53) എന്നിവർക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കുപറ്റിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരെ വെട്ടി എന്ന് കരുതപ്പെടുന്ന ഹക്കീം ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333105/two-people-seriously-injured-in-stabbing-in-ilanji-accused-absconding)