---
title: "സഹോദരന്മാർ ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കി ; അച്ഛനും അമ്മയും വീട്ടിൽ മരിച്ച നിലയിൽ"
english_title: "Brothers commit suicide by jumping in front of train; father and mother found dead at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333058/brothers-commit-suicide-by-jumping-in-front-of-train-father-and-mother-found-dead-at-home"
published_at: "2025-12-25T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d2d5e3bf8e_1000372394.png"
keywords: []
---

# സഹോദരന്മാർ ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കി ; അച്ഛനും അമ്മയും വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** മഹാരാഷ്ട്രയിലെ നാന്ദെഡിൽ ഒരു കുടുംബത്തിലെ നാലുപേർ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രാദേശിക നേതാവ് ഉമേഷ് രമേഷ് ലഖെ , സഹോദരൻ ബജ്‌രംഗ് രമേഷ് ലഖെ , ഇവരുടെ പിതാവ് രമേശ് ഹോനാജി ലഖെ , മാതാവ് രാധാഭായ് രമേശ് ലഖെ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

## Article Content

മഹാരാഷ്ട്രയിലെ നാന്ദെഡിൽ ഒരു കുടുംബത്തിലെ നാലുപേർ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രാദേശിക നേതാവ് ഉമേഷ് രമേഷ് ലഖെ , സഹോദരൻ ബജ്‌രംഗ് രമേഷ് ലഖെ , ഇവരുടെ പിതാവ് രമേശ് ഹോനാജി ലഖെ , മാതാവ് രാധാഭായ് രമേശ് ലഖെ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഉമേഷും ബജ്‌രംഗും ട്രെയിൻ ഇടിച്ചാണ് മരിച്ചത്. വിവരമറിയിക്കാൻ ഇവരുടെ വീട്ടിലെത്തിയ ആളുകൾ കണ്ടത് രമേശിൻറെയും രാധാഭായിയുടെയും മൃതദേഹങ്ങൾ. മുദ്‌ഖേഡ് താലൂക്കിൽപ്പെട്ട ജ‌ല മുരാഡ് ഗ്രാമത്തിലാണ് ദാരുണസംഭവം. മുഗാത് റെയിൽവേ സ്റ്റേഷനുസമീപമുള്ള ട്രാക്കിലാണ് യുവാക്കളുടെ മൃതദേഹം കിടന്നിരുന്നത്.

ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കുടുംബാംഗങ്ങൾക്ക് ആരുടെയെങ്കിലും ഭീഷണിയുണ്ടായിരുന്നോ ഏതെങ്കിലും തരത്തിലുള്ള തർക്കമുണ്ടായിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നാലംഗ കുടുംബത്തിൻറെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെ തികഞ്ഞ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സാമൂഹികപ്രവർത്തനത്തിലും സജീവമായിരുന്ന രമേഷ് കുടുംബത്തോടൊപ്പം ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്നാണ് അയൽക്കാരുടെയും സുഹൃത്തുക്കളുടെയും വിശ്വാസം. മൃതദേഹങ്ങൾ രാവിലെ തന്നെ പോസ്റ്റുമോർട്ടത്തിനയച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333058/brothers-commit-suicide-by-jumping-in-front-of-train-father-and-mother-found-dead-at-home)