---
title: "ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ; പ്രതി അറസ്റ്റിൽ"
english_title: "Husband kills wife; accused arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332997/husband-kills-wife-accused-arrested"
published_at: "2025-12-25T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ce9435c8c7_1000437892.png"
keywords: []
---

# ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ; പ്രതി അറസ്റ്റിൽ

> **Lead Summary:** അഡലെയ്ഡ് :ഓസ്ട്രേലിയയിലെ അഡലെയ്‌ഡിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. 36കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

അഡലെയ്ഡ് :ഓസ്ട്രേലിയയിലെ അഡലെയ്‌ഡിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. 36കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

നോർത്ത്ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിൽ സുപ്രിയ താക്കൂർ (36) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിക്രാന്ത് താക്കൂറിനെയാണ് (42) സൗത്ത് ഓസ്ട്രേലിയൻ പൊലീസ് പിടികൂടിയത്.

ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് നോർത്ത്ഫീൽഡിലെ ഇവരുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 സംഭവസ്ഥലത്ത് വെച്ച് തന്നെ വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332997/husband-kills-wife-accused-arrested)