---
title: "മദ്യലഹരിയിൽ  വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ചു ; നടൻ സിദ്ധാർത്ഥ് പ്രഭു അറസ്റ്റിൽ"
english_title: "Actor Siddharth Prabhu arrested for drunk driving, hitting pedestrian  ."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332990/actor-siddharth-prabhu-arrested-for-drunk-driving-hitting"
published_at: "2025-12-25T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ce477aa0ed_1000437846.jpg"
keywords: []
---

# മദ്യലഹരിയിൽ  വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ചു ; നടൻ സിദ്ധാർത്ഥ് പ്രഭു അറസ്റ്റിൽ

> **Lead Summary:** കോട്ടയം : മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തിൽ നടൻ സിദ്ധാർത്ഥ് പ്രഭു അറസ്റ്റിൽ. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു.

## Article Content

കോട്ടയം : മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തിൽ നടൻ സിദ്ധാർത്ഥ് പ്രഭു അറസ്റ്റിൽ. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണം വിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332990/actor-siddharth-prabhu-arrested-for-drunk-driving-hitting)