---
title: "നോവായി അരുൺ ; നെഞ്ചുവേദനയെത്തുടർന്നു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം"
english_title: "Arun in pain; Police officer dies tragically after suffering from chest pain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332811/arun-in-pain-police-officer-dies-tragically-after-suffering-from-chest-pain"
published_at: "2025-12-24T12:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b94cbd840d_Untitled-17.jpg"
keywords: []
---

# നോവായി അരുൺ ; നെഞ്ചുവേദനയെത്തുടർന്നു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

> **Lead Summary:** പിറവം: കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥൻ വെളിയനാട് സ്വദേശി അരുൺ പി.എസ് അന്തരിച്ചു. നെഞ്ചുവേദനയെത്തുടർന്നായിരുന്നു അന്ത്യം.

## Article Content

പിറവം: കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥൻ വെളിയനാട് സ്വദേശി അരുൺ പി.എസ് അന്തരിച്ചു. നെഞ്ചുവേദനയെത്തുടർന്നായിരുന്നു അന്ത്യം.

 പുലർച്ചെ ഏകദേശം 3.30-ഓടെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അരുണിനെ ഉടൻ തന്നെ ആരക്കുന്നം എ.പി. വർക്കി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വെളിയനാട് കരയിൽ പോത്തൻകുടിലിൽ വീട്ടിൽ സുഗതന്റെ മകനാണ് അരുൺ.നിലവിൽ കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അരുൺ.

മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അരുണിൻ്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കിടയിലും നാട്ടിലും വലിയ നോവായി മാറി. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332811/arun-in-pain-police-officer-dies-tragically-after-suffering-from-chest-pain)