---
title: "വാടകവീട്ടിൽ തീപിടിത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു , അടുക്കള പൂർണമായും കത്തിനശിച്ചു"
english_title: "Fire breaks out in rented house; gas cylinder explodes, kitchen completely gutted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332771/fire-breaks-out-in-rented-house-gas-cylinder-explodes-kitchen-completely-gutted"
published_at: "2025-12-24T11:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b7ddf1b97b_ghj.jpg"
keywords: []
---

# വാടകവീട്ടിൽ തീപിടിത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു , അടുക്കള പൂർണമായും കത്തിനശിച്ചു

> **Lead Summary:** ആലുവ : അശോകപുരം കൊച്ചിൻ ബാങ്ക് ജങ്ഷനിൽ വാടകവീട്ടിൽ തീപിടിത്തം. തീപടർന്നുപിടിച്ചതിനെ തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു. അടുക്കള പൂർണമായും കത്തിനശിച്ചു. ചൊവ്വ പകൽ 2.30നായിരുന്നു സംഭവം. താമസക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

## Article Content

ആലുവ : അശോകപുരം കൊച്ചിൻ ബാങ്ക് ജങ്ഷനിൽ വാടകവീട്ടിൽ തീപിടിത്തം. തീപടർന്നുപിടിച്ചതിനെ തുടർന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു. അടുക്കള പൂർണമായും കത്തിനശിച്ചു. ചൊവ്വ പകൽ 2.30നായിരുന്നു സംഭവം. താമസക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

ആലുവ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കൈപാലത്തിൽ കെ എസ് അനീഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കരിപ്പേരി കെ എസ് റെനിയും കുടുംബവുമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവർ പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തം. ഹാളിലേക്കും കിടപ്പുമുറിയിലേക്കും തീ പടർന്ന് വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, എസി എന്നിവ കത്തിനശിച്ചു. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332771/fire-breaks-out-in-rented-house-gas-cylinder-explodes-kitchen-completely-gutted)