---
title: "പിറവം നഗരസഭ ; കെ.ആർ പ്രദീപ്കുമാർ ചെയർമാനാകും"
english_title: "Piravom Municipality; KR Pradeepkumar to be the chairman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332651/piravom-municipality-kr-pradeepkumar-to-be-the-chairman"
published_at: "2025-12-23T15:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a640a748be_drtt.jpg"
keywords: []
---

# പിറവം നഗരസഭ ; കെ.ആർ പ്രദീപ്കുമാർ ചെയർമാനാകും

> **Lead Summary:** പിറവം : നഗരസഭ അധ്യക്ഷനായി കെ.ആർ പ്രദീപ്‌കുമാറിനെ തെരഞ്ഞെടുത്തു. പാർലമെൻററി പാർട്ടി യോഗത്തിൽ ഡിസിസി നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനം.

## Article Content

പിറവം : നഗരസഭ അധ്യക്ഷനായി കെ.ആർ പ്രദീപ്‌കുമാറിനെ തെരഞ്ഞെടുത്തു. പാർലമെൻററി പാർട്ടി യോഗത്തിൽ ഡിസിസി നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനം.

16 അംഗ പാർലമെൻററി പാർട്ടി യോഗത്തിൽ എട്ടുപേർ വീതം കെ.ആർ പ്രദീപ്‌കുമാറിനെയും, അരുൺ കല്ലറക്കലിനെയും പിന്തുണച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ ആണ് ആദ്യത്തെ രണ്ടരവർഷം ചെയർമാനായി കെ.ആർ പ്രദീപ്‌കുമാറിനെ തെരഞ്ഞെടുത്തത്. രണ്ടാമത്തെ ടേമിൽ അരുൺ കല്ലറക്കൽ ചെയർമാനാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332651/piravom-municipality-kr-pradeepkumar-to-be-the-chairman)