---
title: " പിറവം പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞം ആരംഭിച്ചു"
english_title: "Bhagavata Saptaha Yajna begins at Pallipattu Temple in Piravom Pazhoor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332624/bhagavata-saptaha-yajna-begins-at-pallipattu-temple-in-piravom-pazhoor"
published_at: "2025-12-23T13:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a50a6af2fe_1000435159.png"
keywords: []
---

#  പിറവം പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞം ആരംഭിച്ചു

> **Lead Summary:** പിറവം: പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഭാഗവത സപ്‌താഹയജ്ഞം ആരംഭിച്ചു . യജ്ഞം 28-ന് സമാപിക്കും. മേഴത്തൂർ സുദർശനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

## Article Content

പിറവം: പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഭാഗവത സപ്‌താഹയജ്ഞം ആരംഭിച്ചു . യജ്ഞം 28-ന് സമാപിക്കും. മേഴത്തൂർ സുദർശനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്‌ വിഗ്രഹം ഞായറാഴ്ച വൈകീട്ട് പിഷാരുകോവിൽ ദേവീ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചു. ദീപാരാധനയെ തുടർന്ന് മേൽശാന്തി ശ്രീജിത്ത് ഭട്ടതിരി യജ്ഞശാലയിൽ ശ്രീകൃഷ്‌ണ വിഗ്രഹം പ്രതിഷ്ഠിച്ചു. വടക്കില്ലത്ത് ദേവദാസ് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. യജ്ഞാചാര്യൻ സുദർശനൻ നമ്പൂതിരി, ഭാഗവത

മാഹാത്മ്യ പാരായണ പ്രഭാഷണങ്ങൾ നടത്തി. യജ്ഞശാലയിൽ വേദമന്ത്ര ജപത്തോടെ ദിവസവും യജ്ഞച്ചടങ്ങുകൾ തുടങ്ങും. തുടർന്ന് നാമജപ പ്രദക്ഷിണം, അവതാര സമയങ്ങളിൽ വിശേഷാൽ പൂജകൾ, ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 7നു തിരുവാതിരകളി, സപാപന ദിവസമായ ഞായറാഴ്ച്ച ഉച്ചക്ക് ആറാട്ട് സദ്യ എന്നിവിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332624/bhagavata-saptaha-yajna-begins-at-pallipattu-temple-in-piravom-pazhoor)