---
title: "സാധാരണക്കാരൻ്റെ വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വർണ്ണം, പവന് 1,01,600"
english_title: "A setback to the marriage dreams of the common man; Gold crosses one lakh, Pawn 1,01,600"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332592/a-setback-to-the-marriage-dreams-of-the-common-man-gold-crosses-one-lakh-pawn-101600"
published_at: "2025-12-23T12:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a38d36e595_fgyh.jpg"
keywords: []
---

# സാധാരണക്കാരൻ്റെ വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വർണ്ണം, പവന് 1,01,600

> **Lead Summary:** കൊച്ചി : ഒരു പവൻ പൊന്നിന് ഒരു ലക്ഷം രൂപയായി. ഇന്ന് മാത്രം ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ. 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

## Article Content

കൊച്ചി : ഒരു പവൻ പൊന്നിന് ഒരു ലക്ഷം രൂപയായി. ഇന്ന് മാത്രം ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ. 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 220 രൂപയാണ് വർധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില.  ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നനതാണ് ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. സ്വർണവിലയിലെ ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നനതാണ് ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. സ്വർണവിലയിലെ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രിയരെയും പ്രതിസന്ധിയിലാക്കി. പണക്കൂലി, ഹാൾമാർക്കിംങ് ചാർജ്, ജിഎസ്ടിഇവ കൂടെ ഉൾപ്പെടുത്തി ഒരു പവൻ സ്വന്തമാക്കാനുള്ള വാങ്ങൽ ചെലവ് വലിയ ഭാരമാവും.

ആഗോള രാഷ്ട്രീയരംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സ്വർണ്ണ വില കൂടുന്ന പ്രവണത ആവർത്തിക്കുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതായിരുന്നു ട്രെൻഡ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332592/a-setback-to-the-marriage-dreams-of-the-common-man-gold-crosses-one-lakh-pawn-101600)