---
title: "ഓട്ടത്തിനിടെ ലോറിയിലെ ഡെക്കറേഷൻ സാധനങ്ങൾക്ക് തീപിടിച്ചു ; ആളപായമില്ല"
english_title: "Decorations in lorry catch fire during race; no casualties"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332560/decorations-in-lorry-catch-fire-during-race-no-casualties"
published_at: "2025-12-23T11:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a29fc9c1ca_bhshi.jpg"
keywords: []
---

# ഓട്ടത്തിനിടെ ലോറിയിലെ ഡെക്കറേഷൻ സാധനങ്ങൾക്ക് തീപിടിച്ചു ; ആളപായമില്ല

> **Lead Summary:** കൊച്ചി : ലോറിയില്‍ കൊണ്ടുപോയ ചരക്കിന് ​ഓട്ടത്തിനിടെ തീപിടിച്ചു. മംഗലാപുരത്തുനിന്ന് കുമ്പളത്തേക്ക് സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ലോറി ആളപായമില്ല. വൈറ്റില അരൂർ ബൈപ്പാസിലെ സർവീസ് റോഡിൽ ഹോസ്റ്റ് സൂപ്പർ മാർക്കറ്റിനുസമീപം തിങ്കൾ പകൽ മൂന്നിനാണ് തീപിടിത്തമുണ്ടായത്.

## Article Content

കൊച്ചി : ലോറിയില്‍ കൊണ്ടുപോയ ചരക്കിന് ​ഓട്ടത്തിനിടെ തീപിടിച്ചു. മംഗലാപുരത്തുനിന്ന് കുമ്പളത്തേക്ക് സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ലോറി ആളപായമില്ല. വൈറ്റില അരൂർ ബൈപ്പാസിലെ സർവീസ് റോഡിൽ ഹോസ്റ്റ് സൂപ്പർ മാർക്കറ്റിനുസമീപം തിങ്കൾ പകൽ മൂന്നിനാണ് തീപിടിത്തമുണ്ടായത്.

ലോറിയില്‍ ഡെക്കറേഷന്‍ സാധനങ്ങള്‍ കയറ്റിയ ഭാഗത്ത് തീ ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും യാത്രക്കാരും ചേർന്ന് സമീപത്തെ സൂപ്പർമാർക്കറ്റിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിച്ചു. തുടർന്ന്, ഗാന്ധിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി തീ കൊടുത്തി. ഡെക്കറേഷൻ സാമഗ്രികളിൽ ഉണ്ടായിരുന്ന സ്‌പ്രേ വെയിലേറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സേന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332560/decorations-in-lorry-catch-fire-during-race-no-casualties)