---
title: "കൂട്ടആത്മഹത്യ? രണ്ട് മക്കളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ"
english_title: "Mass suicide? Four members of a family, including two children, found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332513/mass-suicide-four-members-of-a-family-including-two-children-found-dead"
published_at: "2025-12-23T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949ec4203289_1000434715.png"
keywords: []
---

# കൂട്ടആത്മഹത്യ? രണ്ട് മക്കളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.

രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഉഷയുടെ ഭർത്താവ് വീട്ടിലേക്ക് എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. തുടർന്ന് സംശയത്തെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നം നിലനിന്നിരുന്നു.ഇവർക്കെതിരെ നേരത്തെ പൊലീസ് കേസുകളുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനടക്കം കലാധരൻ്റെ അമ്മയ്ക്കും അച്ഛനും എതിരെ കേസുണ്ടായിരുന്നത്. കലാധരന്റെ അച്ഛൻ പോക്സോ കേസിലും പ്രതിയാണ്. കലാധരൻ്റെ ഭാര്യ ഇവരുടെ കൂടെയല്ല താമസം. സ്വന്തം വീട്ടിലാണ് താമസം. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332513/mass-suicide-four-members-of-a-family-including-two-children-found-dead)