---
title: "ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം ; പതിനാലുവയസ്സുകാരന് ദാരുണാന്ത്യം "
english_title: "Accident while drifting on a gypsy; 14-year-old dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332495/accident-while-drifting-on-a-gypsy-14-year-old-dies-tragically"
published_at: "2025-12-22T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949622ed7a5e_1000434535.png"
keywords: []
---

# ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം ; പതിനാലുവയസ്സുകാരന് ദാരുണാന്ത്യം 

> **Lead Summary:** തൃശ്ശൂർ: ചെന്ത്രാപ്പിന്നിയിൽ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാലുവയസ്സുകാരന് ദാരുണാന്ത്യം. ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാൻ എന്ന പതിനാലുവയസ്സുകാരനാണ് മരിച്ചത്.

## Article Content

തൃശ്ശൂർ: ചെന്ത്രാപ്പിന്നിയിൽ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാലുവയസ്സുകാരന് ദാരുണാന്ത്യം. ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാൻ എന്ന പതിനാലുവയസ്സുകാരനാണ് മരിച്ചത്.

കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീർ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്. ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയും കളിച്ചുകൊണ്ടിരുന്ന സിനാൻ വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു. സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332495/accident-while-drifting-on-a-gypsy-14-year-old-dies-tragically)