---
title: "വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു"
english_title: "A three-year-old girl died after falling into a pond while playing in her backyard."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332494/a-three-year-old-girl-died-after-falling-into-a-pond-while-playing-in-her-backyard"
published_at: "2025-12-22T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69496010683a9_1000434518.png"
keywords: []
---

# വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രിത ദമ്പതികളുടെ മകൾ ആഷ്‌മിക കൃഷ്‌ണയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

## Article Content

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രിത ദമ്പതികളുടെ മകൾ ആഷ്‌മിക കൃഷ്‌ണയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332494/a-three-year-old-girl-died-after-falling-into-a-pond-while-playing-in-her-backyard)