---
title: "ആടിന് തോൽ വെട്ടാൻ പോയപ്പോൾ സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു"
english_title: "Congress block president dies after being shocked by solar fence while going to skin goat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332406/congress-block-president-dies-after-being-shocked-by-solar-fence-while-going-to-skin-goat"
published_at: "2025-12-22T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948f94e60692_eghe.jpg"
keywords: []
---

# ആടിന് തോൽ വെട്ടാൻ പോയപ്പോൾ സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം: ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലോട് -പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലോട് -പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്.

ഉച്ചയോടെ ആടിന് തോൽ വെട്ടാൻ പോയതായിരുന്നു വിൽസൺ. വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്ന് പ്രാഥമിക നി​ഗമനം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332406/congress-block-president-dies-after-being-shocked-by-solar-fence-while-going-to-skin-goat)