---
title: "ഏഴാം ക്ലാസ് വിദ്യാർഥിനിയെ  മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി "
english_title: "Seventh grade student found dead in room after committing suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332381/seventh-grade-student-found-dead-in-room-after-committing-suicide"
published_at: "2025-12-22T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948e3f659675_suicvifr.jpg"
keywords: []
---

# ഏഴാം ക്ലാസ് വിദ്യാർഥിനിയെ  മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി 

> **Lead Summary:** മലപ്പുറം : മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 13 വയസുകാരി ഫാത്തിമയാണ് മുറിയിലെത്തി ആത്മഹത്യ ചെയ്തത്.

## Article Content

മലപ്പുറം : മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 13 വയസുകാരി ഫാത്തിമയാണ് മുറിയിലെത്തി ആത്മഹത്യ ചെയ്തത്.

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ച ഫാത്തിമ ആത്മഹത്യ ചെയ്യുകയായിരുന്നു. തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​​രു​ന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332381/seventh-grade-student-found-dead-in-room-after-committing-suicide)