---
title: "വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly woman found dead at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332315/elderly-woman-found-dead-at-home"
published_at: "2025-12-21T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947fa1896749_1000433434.png"
keywords: []
---

# വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോഡ്: കാസർഗോഡ് കരിന്തളത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചായിരുന്നു ലക്ഷ്‌മിയുടെ താമസം.

## Article Content

കാസർകോഡ്: കാസർഗോഡ് കരിന്തളത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചായിരുന്നു ലക്ഷ്‌മിയുടെ താമസം.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിൻഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332315/elderly-woman-found-dead-at-home)