---
title: "നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണു ; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Hollow bricks fall from under-construction building; four-year-old girl dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331911/hollow-bricks-fall-from-under-construction-building-four-year-old-girl-dies-tragically"
published_at: "2025-12-19T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944dfccf1af7_1000399141.png"
keywords: []
---

# നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണു ; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.

## Article Content

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.

കിഴക്കൻ ബംഗളൂരുവിലാണ് സംഭവം. ആറും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്കും യുവതിക്കും ഗുരുതരമായി പരിക്കേറ്റു.

നാലുവയസുകാരിയായ മനുശ്രീ ആണ് മരിച്ചത്.ശ്രിയാൻ (6), ശേഖർ (5), മമത (30) എന്നിർക്കാണ് പരിക്കേറ്റത്. ഇവർ എല്ലാവരും തർന്ന കെട്ടിടത്തിനടുത്തുള താൽക്കാലിക ഷെഡ്ഡിൽ കഴിയുകയായിരുന്നു. സിമൻ്റ് ഷീറ്റുകൾ കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡിൽ കഴിഞ്ഞ കുടുംബം നഗരത്തിൽ ചെറിയ തൊഴിൽ ചെയ്‌ത്‌ ജീവിക്കുന്നവരാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331911/hollow-bricks-fall-from-under-construction-building-four-year-old-girl-dies-tragically)