---
title: "ആൾത്താമസമില്ലാത്ത വീടിന് പുറകിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി"
english_title: "Human skeleton found behind abandoned house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331866/human-skeleton-found-behind-abandoned-house"
published_at: "2025-12-18T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694427c919ab9_1000430316.png"
keywords: []
---

# ആൾത്താമസമില്ലാത്ത വീടിന് പുറകിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി

> **Lead Summary:** കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

## Article Content

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുള്ള പുരുഷൻറെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാൻ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331866/human-skeleton-found-behind-abandoned-house)