---
title: "നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചുണ്ടായ അപകടം, പരിക്കേറ്റ കാർ യാത്രികൻ മരിച്ചു"
english_title: "Accident in which a bus lost control and hit a car, the injured car passenger died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331787/accident-in-which-a-bus-lost-control-and-hit-a-car-the-injured-car-passenger-died"
published_at: "2025-12-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943b90d0f208_jidiojaw.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചുണ്ടായ അപകടം, പരിക്കേറ്റ കാർ യാത്രികൻ മരിച്ചു

> **Lead Summary:** കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

## Article Content

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവര്‍ സാരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉ

യോടെയായിരുന്നു അപകടമുണ്ടായത്. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്. സത്യന്റെ ഭാര്യ: രജിത. മക്കള്‍: ആര്യ, സൂര്യ, രോഹിത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331787/accident-in-which-a-bus-lost-control-and-hit-a-car-the-injured-car-passenger-died)