---
title: "ഹാൻഡ് ബ്രേക്ക് സ്ലിപ്പായി മുന്നോട്ട് ഉരുണ്ട കാർ താഴ്ചയിലേക്ക് വീണു ; ദമ്പതികൾക്ക് രക്ഷ "
english_title: "Couple's car falls into ravine; major accident averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331761/couples-car-falls-into-ravine-major-accident-averted"
published_at: "2025-12-18T12:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943a279563f9_car.jpg"
keywords: []
---

# ഹാൻഡ് ബ്രേക്ക് സ്ലിപ്പായി മുന്നോട്ട് ഉരുണ്ട കാർ താഴ്ചയിലേക്ക് വീണു ; ദമ്പതികൾക്ക് രക്ഷ 

> **Lead Summary:** കൂത്താട്ടുകുളം : ഇൻഫന്റ്‌ ജീസസ് സ്കൂളിനുസമീപം വാളായിക്കുന്നിൽ കാർ താഴ്ചയിലേക്ക് വീണു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ജോഷിയും ഭാര്യയും സഞ്ചരിച്ച കാറാണ്‌ ബുധൻ രാവിലെ പത്തിന് അപകടത്തിൽപ്പെട്ടത്.

## Article Content

കൂത്താട്ടുകുളം : ഇൻഫന്റ്‌ ജീസസ് സ്കൂളിനുസമീപം വാളായിക്കുന്നിൽ കാർ താഴ്ചയിലേക്ക് വീണു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ജോഷിയും ഭാര്യയും സഞ്ചരിച്ച കാറാണ്‌ ബുധൻ രാവിലെ പത്തിന് അപകടത്തിൽപ്പെട്ടത്.

പാലക്കുഴ ഭാഗത്തുനിന്ന്‌ കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ വാളായിക്കുന്നിലെ പൊതുശ്മശാനത്തിനുസമീപം നിർത്തി ജോഷി പുറത്തിറങ്ങി. ഹാൻഡ് ബ്രേക്ക് സ്ലിപ്പായി മുന്നോട്ട് ഉരുണ്ട കാർ സമീപത്തെ പൈനാപ്പിൾ തോട്ടത്തിലേക്ക് വീഴുകയായിരുന്നു.

അപകട സമയം കാറിനുള്ളിൽ ജോഷിയുടെ ഭാര്യ ഉണ്ടായിരുന്നെങ്കിലും ഉരുണ്ടുനീങ്ങിയ കാർ തോട്ടത്തിലെ മരക്കുറ്റിയിൽ ഇടിച്ചുനിന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രെയിൻ എത്തിച്ച്‌ കാർ ഉയർത്തി മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331761/couples-car-falls-into-ravine-major-accident-averted)