---
title: "റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചതായി പരാതി"
english_title: "Report of theft of scooter parked on roadside"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331752/report-of-theft-of-scooter-parked-on-roadside"
published_at: "2025-12-18T11:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439cb4819bc_schooter.jpg"
keywords: []
---

# റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചതായി പരാതി

> **Lead Summary:** മൂവാറ്റുപുഴ : റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചതായി പരാതി. സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ കെ ജി അനിൽകുമാറിന്റെ ആക്ടീവ സ്കൂട്ടറാണ് കച്ചേരിത്താഴത്തുനിന്ന് ബുധൻ രാവിലെ 9.55ന് മോഷ്ടിച്ചത്.

## Article Content

മൂവാറ്റുപുഴ : റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചതായി പരാതി. സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ കെ ജി അനിൽകുമാറിന്റെ ആക്ടീവ സ്കൂട്ടറാണ് കച്ചേരിത്താഴത്തുനിന്ന് ബുധൻ രാവിലെ 9.55ന് മോഷ്ടിച്ചത്.

സ്കൂട്ടർ പാർക്ക് ചെയ്തശേഷം അനിൽകുമാർ സമീപത്തെ ഹോട്ടലിൽ കയറി തിരികെ വരുമ്പോഴാണ് മോഷണവിവരം അറിഞ്ഞത്‌. അടുത്തുള്ള സിസിടിവിയിൽ സ്കൂട്ടർ ഓടിച്ചുപോകുന്ന ഹെൽമെറ്റ് ധരിച്ചയായാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴ പാെലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331752/report-of-theft-of-scooter-parked-on-roadside)