---
title: "വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു ; യുവതി അറസ്റ്റിൽ   "
english_title: "Woman arrested for attacking elderly woman and stealing her gold necklace"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331741/woman-arrested-for-attacking-elderly-woman-and-stealing-her-gold-necklace"
published_at: "2025-12-18T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439546ee724_yuvathi.jpg"
keywords: []
---

# വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു ; യുവതി അറസ്റ്റിൽ   

> **Lead Summary:** വരാപ്പുഴ : വയോധികയെ ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി യെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ വൈകിട്ട് അയൽവീട്ടിൽ അതിക്രമിച്ചുകയറി 76 വയസ്സുകാരിയെ ആക്രമിക്കുകയും കഴുത്തിൽ കിടന്ന ഒന്നരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

## Article Content

വരാപ്പുഴ : വയോധികയെ ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി യെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ വൈകിട്ട് അയൽവീട്ടിൽ അതിക്രമിച്ചുകയറി 76 വയസ്സുകാരിയെ ആക്രമിക്കുകയും കഴുത്തിൽ കിടന്ന ഒന്നരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

എംഡിഎംഎ കൈവശം വച്ചതിനും ഞാറക്കലിൽ വീട്ടിൽ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപ്പിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും അശ്വതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331741/woman-arrested-for-attacking-elderly-woman-and-stealing-her-gold-necklace)