---
title: "പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ കൊടിയേറി"
english_title: "Pampakuda Small Church Festival Flag Raised"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331737/pampakuda-small-church-festival-flag-raised"
published_at: "2025-12-18T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439035b6ecc_uhiouojhb.jpg"
keywords: []
---

# പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ കൊടിയേറി

> **Lead Summary:** പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ വി.തോമാശ്ലീഹായുടെ ഓർമ്മ ‘ പെരുന്നാളിന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് കൊടിയേറ്റി . വികാരി ഫാ.എബ്രാഹം പാലപ്പിള്ളിൽ, പെരുന്നാൾ നിർവാഹകൻ ഡോ.ജോസഫ് താണികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു

## Article Content

പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ വി.തോമാശ്ലീഹായുടെ ഓർമ്മ ‘ പെരുന്നാളിന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് കൊടിയേറ്റി . വികാരി ഫാ.എബ്രാഹം പാലപ്പിള്ളിൽ, പെരുന്നാൾ നിർവാഹകൻ ഡോ.ജോസഫ് താണികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു

20, 21 തിയതികളിലെ പ്രധാന പെരുന്നാൾ ചടങ്ങുകൾക്ക് ബോംബെ ഭദ്രാസനാധിപൻ, ഗീവർഗീസ് മാർ കുറിലോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർവീസ് മാർ പക്കോമിയോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും കണ്ടനാട് വെസ്റ്റ് സഹായ മെത്രാപ്പോലീത്തയുമായ സഖറിയ മാർ സേവേറിയോസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.20 ന് രാവിലെ 7.30 ന് ഫാ. വിപിൻ സാബു പാടത്ത് വി.കുർബാന അർപ്പിക്കും.

തുടർന്ന് കാക്കൂർ കുരിശിങ്കൽ കൊടിയേറ്റ്. വൈകിട്ട് 3.30 മുതൽ വാദ്യമേളങ്ങൾ, തുടർന്ന് 75 വനിതകളുടെ മെഗാ മാർഗംകളി, 6.30 ന് സന്ധ്യാപ്രാർത്ഥന, കാക്കൂർ കുരിശിങ്കലേക്ക് പ്രദക്ഷിണം, ധൂപപ്രാർത്ഥന, പ്രസംഗം, ലേലം, 9.30 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്.10ന് ആശിർവാദം, നേർച്ചസദ്യ 10.30 ന് കൈരളി ബാൻ്റ് ചാലക്കുടി, ആട്ടം ചെണ്ടമേളം സംഘം എന്നിവരുടെ ചെണ്ട ബാൻ്റ ഫ്യൂഷൻ .21 ന് 8.30 ന് വി.മൂന്നിൻമേൽ കുർബന, മാർ ഗ്രിഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം, ആശിർവാദം നേർച്ചസദ്യ ,ചെണ്ട ബാൻ്റ്-ഫ്യൂഷൻ എന്നിവയുണ്ടാകും. പെരുന്നാളി ന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331737/pampakuda-small-church-festival-flag-raised)