---
title: "കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനിടെ തർക്കം ; പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം"
english_title: "Argument over buying bottled petrol; Attempt to set petrol pump on fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331554/argument-over-buying-bottled-petrol-attempt-to-set-petrol-pump-on-fire"
published_at: "2025-12-17T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694242dee7a79_1000428707.png"
keywords: []
---

# കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനിടെ തർക്കം ; പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം

> **Lead Summary:** പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾപമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി.

## Article Content

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾപമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി.

കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രാത്രി പതിനൊന്ന് മണിയോടെ ഓട്ടോറിക്ഷയിൽ പെട്രോൾ പമ്പിലെത്തിയ സംഘമാണ് കുപ്പിയിൽ വാങ്ങിയ പെട്രോൾ നിലത്ത് ഒഴിച്ച് തീക്കൊളുത്താൻ ആവശ്യപ്പെട്ടത്. പമ്പിലെ ജീവനക്കാർ പെട്രോളടിക്കാൻ കുപ്പി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു അത്രിക്രമം. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331554/argument-over-buying-bottled-petrol-attempt-to-set-petrol-pump-on-fire)