---
title: "മകന് ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചു ; ദമ്പതികൾ പിടിയിൽ"
english_title: "Couple arrested for trying to smuggle cannabis into jail for son."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331157/couple-arrested-for-trying-to-smuggle-cannabis-into-jail-for-son"
published_at: "2025-12-15T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f6d201342a_1000415311.png"
keywords: []
---

# മകന് ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചു ; ദമ്പതികൾ പിടിയിൽ

> **Lead Summary:** മൈസുരു : പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച കേസിൽ മൈസുരു സ്വദേശികളായ ദമ്പതികൾ പിടിയിൽ.

## Article Content

മൈസുരു : പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച കേസിൽ മൈസുരു സ്വദേശികളായ ദമ്പതികൾ പിടിയിൽ.

മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന് വസ്ത്രങ്ങൾ നൽകാനെന്ന മറവിൽ കഞ്ചാവ് എത്തിക്കാനായിരുന്നു ഉമേഷ്-ദമ്പതികളുടെ നീക്കം. എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. വെള്ളിയാഴ്ച‌യാണ് സംഭവം.

ജയിൽ പ്രവേശന കവാടത്തിലെ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാർബൺ പേപ്പറിൽ പായ്ക്ക് ചെയ്തത്‌ ജീൻസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ദമ്പതികളെ ചോദ്യം ചെയ്‌തതിൽനിന്ന് കഞ്ചാവ് എത്തിച്ച് നൽകാൻ ആവഷ്യപ്പെട്ട മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331157/couple-arrested-for-trying-to-smuggle-cannabis-into-jail-for-son)