---
title: "ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; മൂന്നുപേർക്ക് ഗുരുതര പരിക്ക്"
english_title: "Gas cylinder explosion in hotel; Three seriously injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331065/gas-cylinder-explosion-in-hotel-three-seriously-injured"
published_at: "2025-12-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e502aec91c_1000425449.png"
keywords: []
---

# ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; മൂന്നുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** തിരുവനന്തപുരം :നെടുമങ്ങാട് അഴിക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഹോട്ടൽ ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്.

## Article Content

തിരുവനന്തപുരം :നെടുമങ്ങാട് അഴിക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഹോട്ടൽ ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്.

രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

മൂന്ന് പേരുടെയുംനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331065/gas-cylinder-explosion-in-hotel-three-seriously-injured)