---
title: "വിജയാഹ്ല‌ാദത്തിനിടെ പടക്കം പൊട്ടിച്ചു ;  തീപടർന്നുപിടിച്ച് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം"
english_title: "UDF worker dies after bursting firecrackers during victory celebrations."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330997/udf-worker-dies-after-bursting-firecrackers-during-victory-celebrations"
published_at: "2025-12-13T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d8154e649a_1000424981.png"
keywords: []
---

# വിജയാഹ്ല‌ാദത്തിനിടെ പടക്കം പൊട്ടിച്ചു ;  തീപടർന്നുപിടിച്ച് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : മലപ്പുറത്ത് വിജയാഹ്ല‌ാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്നുപിടിച്ച് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.

## Article Content

മലപ്പുറം : മലപ്പുറത്ത് വിജയാഹ്ല‌ാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്നുപിടിച്ച് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.

ഒൻപതാം വാർഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇർഷാദിന്റെ ശരീരത്തിലേക്ക് തീപടർന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330997/udf-worker-dies-after-bursting-firecrackers-during-victory-celebrations)