---
title: "സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു"
english_title: "A young man who made fun of his sister was stabbed to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330939/a-young-man-who-made-fun-of-his-sister-was-stabbed-to-death"
published_at: "2025-12-13T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d3648c1bb4_1000378003.png"
keywords: []
---

# സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** തൃശ്ശൂർ : സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു.

## Article Content

തൃശ്ശൂർ : സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു.

തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് മരിച്ചത്. അയൽവാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്.

രോഹിത്തിൻറെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതാണ് കൊലയ്ക്ക് കാരണം. അഖിലിൻറെ വീടിന് മുൻപിലെ റോഡിലായിരുന്നു കൊലപാതകം. രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330939/a-young-man-who-made-fun-of-his-sister-was-stabbed-to-death)