---
title: "പിറവത്ത് യു ഡി എഫ് തരംഗം ; 28 ൽ 21 സീറ്റുകളിൽ വിജയം"
english_title: "UDF wave in Piravath; wins 21 out of 28 seats."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330936/udf-wave-in-piravath-wins-21-out-of-28-seats"
published_at: "2025-12-13T15:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d32a64116e_1000424541.jpg"
keywords: []
---

# പിറവത്ത് യു ഡി എഫ് തരംഗം ; 28 ൽ 21 സീറ്റുകളിൽ വിജയം

> **Lead Summary:** പിറവം : പിറവത്ത് യു ഡി എഫ് തരംഗം. 28 ഡിവിഷനുകളിൽ 21 ഡിവിഷനുകളിൽ യുഡിഎഫ് വിജയ കൊടി പറത്തി പിറവം നഗരസഭ ഭരണം പിടിച്ചെടുത്തു.

## Article Content

പിറവം : പിറവത്ത് യു ഡി എഫ് തരംഗം. 28 ഡിവിഷനുകളിൽ 21 ഡിവിഷനുകളിൽ യുഡിഎഫ് വിജയ കൊടി പറത്തി പിറവം നഗരസഭ ഭരണം പിടിച്ചെടുത്തു.

നിലവിൽ ഭരണമുള്ള എൽ ഡി എഫിന് 5 സീറ്റുളിൽ ഒരുങ്ങി. എൻ ഡി എ 2 സീറ്റുമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

എൽ.ഡി.എഫിലെ സിറ്റിംഗ് കൗൺസിലർമാരിൽ സി.പി.എം. നേതാവും,വൈസ് ചെയർമാനുമായിരുന്ന കെ.പി. സലിം ബി.ജെ.പി.യുടെ ഉണ്ണി വല്ലയിലിനോട് 16 വോട്ടുകൾക്ക് തോറ്റു. മറ്റ് കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, അഡ്വ. ബിമൽ ചന്ദ്രൻ, ഗിരീഷ് കുമാർ, ജൂബി പൗലോസ് എന്നിവരും പരാജയപെട്ടു.

ബി.ജെ.പി യുടെ ഉണ്ണി വല്ലയിലും, സിജി സുകുമാരനും 1995 -2000 കാലഘട്ടത്തിൽ കൗൺസിലർമാരായിരുന്നു. സി.പി.ഐ. അംഗവും, നിലവിലെ മുൻസിപ്പൽ ചെയർപേഴ്സണുമായിരുന്ന അഡ്വ. ജൂലി സാബു മാത്രമാണ് നിലവിലെ കൗൺസിലർമാരിൽ ആകെ വിജയിച്ചത് .എൽ.ഡി.എഫിൽ വിജയിച്ച 5 അംഗങ്ങൾ എല്ലാവരും വനിതാ അംഗങ്ങളാണ്. മികച്ച വിജയം വരിച്ച യു.ഡി.എഫ്. പ്രവർത്തകർ പിറവം ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. വിജയിച്ച സ്ഥാനാർത്ഥികളും, കോൺഗ്രസ്സ് നേതാക്കളും, കേരള കോൺഗ്രസ്സ് പാർട്ടി നേതാക്കളും നേതൃത്വം വഹിച്ചു.

ജയിച്ചവർ വാർഡ് ക്രമത്തിൽ 

1.കക്കാട് വെസ്റ്റ്- സോഫിയ പി. വർഗീസ് (എൽ ഡി എഫ് )

2. കക്കാട് സെൻട്രൽ-ജോൺ വാക്കനാൽ ( യു ഡി എഫ്)

3. കക്കാട് ഈസ്റ്റ്-ജോണിക്കുട്ടി കളപ്പുരയിൽ ( യു ഡി എഫ്)

4. കക്കാട് സൗത്ത്-ഷിബു തോമസ് (യു ഡി എഫ്)

5. കൊള്ളിക്കൽ- ജിൻസി രാജു (യു ഡി എഫ്),

6. പിറവം സെൻട്രൽ-ആൻസി രാജു (യുഡിഎഫ്)

7.പിറവം ടൗൺ-ലൂസി സണ്ണി (യു.ഡി.എഫ്)

8. തോട്ടഭാഗം നോർത്ത്-അരുൺ മാത്യു (യു ഡി എഫ്)

9. പിറവം നോർത്ത്-രമ വിജയൻ ( യുഡിഎഫ്)

10. പിറവം സൗത്ത്- സിജി സുകുമാരൻ (എൻ ഡി എ )

11. പിറവം ഈസ്റ്ററ്റ്-രമ്യ ബിജോയ് (യു ഡി എഫ്)

12. കൊമ്പനാമല-ജിജി ജോജി (യുഡിഎഫ്)

13.പാലച്ചുവട് നോർത്ത് അരുൺ കല്ലറക്കൽ ( യുഡിഎഫ്)

14. ഇടപ്പള്ളി ച്ചറ - ക്രിസ്റ്റി ജോമോൻ (എൽ ഡി എഫ്)

15.ഇല്ലിക്കമുക്കട- ജെസി തോമസ് ( യുഡിഎഫ്)

16. നാമക്കുഴി-റെജി ചുള്ളിക്കൽ (യുഡിഎഫ്)

17.പാലച്ചുവട് സെൻട്രൽ-എം.കെ.ശിവഗിരി ( യു ഡി എഫ്)

18. കല്ലുമട അനുമോൾ അജിത് (യു ഡി എഫ്)

19. മുളക്കുളം-അന്നമ്മ ഡോമി (യു ഡി എഫ്)

20. തോട്ടഭാഗം സൗത്ത്- വി.ടി.പ്രതാപൻ (യുഡിഎഫ്)

21. കളമ്പൂർ ഇട്ട്യാർമല-പി. എസ്.ബിജുമോൻ ( യുഡിഎഫ്)

22.കളമ്പൂർ സൗത്ത്-  ആതിര ഐ.റ്റി (എൽ ഡി എഫ് )

23. കളമ്പൂർ വെസ്‌റ്റ്- അഡ്വ. ജൂലി സാബു ( എൽ ഡി എഫ്)

24.പാഴൂർ സൗത്ത്-വൽസല വർഗീസ് (യു ഡി എഫ്)

25. പാഴൂർ വെസ്റ്റ്- ഏലിയാമ്മ ജോമോൻ (എൽ ഡി എഫ് )

26. പാഴൂർ ഈസ്റ്റ്- ഉണ്ണി വല്ലയിൽ (എൻ ഡി എ )

27. പാഴൂർ സെൻട്രൽ-ജെയ്‌സൺ പുളിക്കൽ (കോൺഗ്രസ്)

28.പാഴൂർ നോർത്ത്-കെ.ആർ.പ്രദീപ് കുമാർ (കോൺഗ്രസ്)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330936/udf-wave-in-piravath-wins-21-out-of-28-seats)