---
title: " കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് മധ്യവയസ്കന് പരിക്ക് "
english_title: "Middle-aged man injured after car hits KSRTC bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330731/middle-aged-man-injured-after-car-hits-ksrtc-bus"
published_at: "2025-12-12T14:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bd334467eb_accident6.jpg"
keywords: []
---

#  കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് മധ്യവയസ്കന് പരിക്ക് 

> **Lead Summary:** കൂത്താട്ടുകുളം : എംസി റോഡിൽ ആറൂർ ചാന്ദിയം കവലയ്ക്കുസമീപം കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. കാർ ഓടിച്ചിരുന്ന പുതുവേലി സ്വദേശി മധു ടി തറയിലിനാണ്‌ പരിക്കേറ്റത്. വ്യാഴം വൈകിട്ട് 3.15നാണ് അപകടം നടന്നത്.

## Article Content

കൂത്താട്ടുകുളം : എംസി റോഡിൽ ആറൂർ ചാന്ദിയം കവലയ്ക്കുസമീപം കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. കാർ ഓടിച്ചിരുന്ന പുതുവേലി സ്വദേശി മധു ടി തറയിലിനാണ്‌ പരിക്കേറ്റത്. വ്യാഴം വൈകിട്ട് 3.15നാണ് അപകടം നടന്നത്.

കൂത്താട്ടുകുളം ഭാഗത്തുനിന്ന്‌ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്ന്‌ എത്തിയ കെഎസ്ആർടിസി ബസിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ മധുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കൂത്താട്ടുകുളം, മൂവാറ്റുപുഴ പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330731/middle-aged-man-injured-after-car-hits-ksrtc-bus)