---
title: "സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു"
english_title: "Woman dies after falling off scooter and being hit by lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330728/woman-dies-after-falling-off-scooter-and-being-hit-by-lorry"
published_at: "2025-12-12T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bd06c3ac66_accident.jpg"
keywords: []
---

# സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു

> **Lead Summary:** പാലക്കാട് : ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു. എരിമയൂർ ചിമ്പുകാട് നാജിയ ആണ് മരിച്ചത്. പാലക്കാട് ന്യൂ സിവിൽ നഗറിലാണ്‌ നിലവിൽ താമസം.

## Article Content

പാലക്കാട് : ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു. എരിമയൂർ ചിമ്പുകാട് നാജിയ ആണ് മരിച്ചത്. പാലക്കാട് ന്യൂ സിവിൽ നഗറിലാണ്‌ നിലവിൽ താമസം.

കുഴൽമന്ദം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് ഭർത്താവ്‌ അബ്ദുൾ ലത്തീഫിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.കണ്ണനൂർ തോട്ടുപാലത്തിന് സമീപത്ത് ദേശീയപാതയിൽ കൂട്ടിയിരുന്ന മണലിൽ തട്ടി സ്കൂട്ടറിൽനിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ വീണ നാജിയയുടെ ശരീരത്തിലൂടെ ലോറി കയറി.

ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്ക്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്ക്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴം വൈകിട്ട് 6.15ന്‌ മരിച്ചു. കുഴൽമന്ദം പൊലീസ് കേസെടുത്തു. ഖബറടക്കം പിന്നീട്. ബാപ്പ: സക്കരീയ. ഉമ്മ: ബീവിജാൻ. മക്കൾ: ലുത്ത്ഫിയ, നസ്മിൽ. സഹോദരങ്ങൾ: മുഹമ്മദ് ഷബിൻ, മുഹമ്മദ് നബിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330728/woman-dies-after-falling-off-scooter-and-being-hit-by-lorry)