---
title: "കളിക്കുന്നതിനിടെ കിണറ്റിൽ വീണ അഞ്ചുവയസുകാരന് അത്ഭുത രക്ഷ "
english_title: "Miraculous rescue for five-year-old boy who fell into well while playing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330634/miraculous-rescue-for-five-year-old-boy-who-fell-into-well-while-playing"
published_at: "2025-12-11T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693aec8b8f0ca_1000422206.png"
keywords: []
---

# കളിക്കുന്നതിനിടെ കിണറ്റിൽ വീണ അഞ്ചുവയസുകാരന് അത്ഭുത രക്ഷ 

> **Lead Summary:** കോട്ടയം : കളിക്കുന്നതിനിടെ കിണറ്റിൽ വീണ അഞ്ചുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തിൽ വീട്ടിൽ ദേവദത്താണ് രക്ഷപ്പെട്ടത്.

## Article Content

കോട്ടയം : കളിക്കുന്നതിനിടെ കിണറ്റിൽ വീണ അഞ്ചുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തിൽ വീട്ടിൽ ദേവദത്താണ് രക്ഷപ്പെട്ടത്.

കൈവരിയില്ലാത്ത കിണറിൻ്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാൽ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറിൽ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330634/miraculous-rescue-for-five-year-old-boy-who-fell-into-well-while-playing)