---
title: "സ്കൂ‌ട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സിന് ദാരുണാന്ത്യം"
english_title: "Senior staff nurse at private hospital dies in collision between scooter and lorry."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330613/senior-staff-nurse-at-private-hospital-dies-in-collision-between-scooter-and-lorry"
published_at: "2025-12-11T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693abde5cf73a_1000300227.png"
keywords: []
---

# സ്കൂ‌ട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : സ്കൂ‌ട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സ‌് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കൽ വീട്ടിൽ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് മരിച്ചത്. 16 വ ർഷമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായിരുന്നു സുജാത.

## Article Content

മലപ്പുറം : സ്കൂ‌ട്ടറും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സ‌് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കൽ വീട്ടിൽ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് മരിച്ചത്. 16 വ ർഷമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായിരുന്നു സുജാത.

സ്കൂ‌ട്ടറിൽ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോൾ പെരിന്തൽമണ്ണ-ഊട്ടി റോഡിൽ മാനത്തുമംഗലത്ത് ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന ലോറി സുജാതയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചതോടെ തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ പെരിന്തൺമണ്ണ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. ഉടൻ സമീപത്തെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

മക്കൾ: ദേവി ഗിരിജ, സഹസ്രനാഥൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330613/senior-staff-nurse-at-private-hospital-dies-in-collision-between-scooter-and-lorry)