---
title: "വോട്ട് ചെയ്യാനെത്തിയ 48-കാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "48-year-old man collapses and dies while trying to vote."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330535/48-year-old-man-collapses-and-dies-while-trying-to-vote"
published_at: "2025-12-11T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5e111bb73_1000380060.png"
keywords: []
---

# വോട്ട് ചെയ്യാനെത്തിയ 48-കാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ 48-കാരൻ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്. മോറാഴ സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാൻ എത്തിയപ്പോൾ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് കയറ്റിവിട്ടു.

## Article Content

കണ്ണൂർ : കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ 48-കാരൻ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്. മോറാഴ സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാൻ എത്തിയപ്പോൾ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് കയറ്റിവിട്ടു.

വോട്ട് ചെയ്യുന്നതിന് തൊട്ടുമുൻപ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330535/48-year-old-man-collapses-and-dies-while-trying-to-vote)