---
title: "വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി നാട്ടിലേക്കു പോകുന്നതിനിടെ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം ; ഭർത്താവ് ആശുപത്രിയിൽ"
english_title: "A woman met a tragic end in a KSRTC bus while on her way home to celebrate her wedding anniversary; her husband is in the hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330515/a-woman-met-a-tragic-end-in-a-ksrtc-bus-while-on-her-way-home-to-celebrate-her-wedding-anniversary-her-husband-is-in-the-hospital"
published_at: "2025-12-11T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a4b98bd6f9_1000421534.png"
keywords: []
---

# വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി നാട്ടിലേക്കു പോകുന്നതിനിടെ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം ; ഭർത്താവ് ആശുപത്രിയിൽ

> **Lead Summary:** ആലപ്പുഴ : അമ്പലപ്പുഴയിൽ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന ആണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു മെറീന.

## Article Content

ആലപ്പുഴ : അമ്പലപ്പുഴയിൽ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന ആണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു മെറീന.

ഇതിനിടെയാണ് അപകടം. ഭർത്താവുമായി പോകുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മെറീന മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.

എറണാകുളം അമൃതാനന്ദമയി ആശുപതിയിൽ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു മെറീന. കൊച്ചിയിൽ നിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാൻ ഭർത്താവ് ഷാനോ സ്റ്റേഷനിലെത്തി. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനോയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പൊലീസ് മേൽനടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330515/a-woman-met-a-tragic-end-in-a-ksrtc-bus-while-on-her-way-home-to-celebrate-her-wedding-anniversary-her-husband-is-in-the-hospital)