---
title: " നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Municipal employee found dead in river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330370/municipal-employee-found-dead-in-river"
published_at: "2025-12-10T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693913248d1ff_c54b4140-c8c5-457b-8c73-1897ba4cc866.jpeg"
keywords: []
---

#  നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തലശ്ശേരി : തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്.

## Article Content

തലശ്ശേരി : തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്.

തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് പ്രത്യുഷ്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത് . ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്). മകൾ : ഹൃദ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330370/municipal-employee-found-dead-in-river)