---
title: "നിയന്ത്രണംവിട്ട ലോറി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; നിരവധിപേര്‍ക്ക് പരിക്ക്, കുട്ടിയു​ടെ നില ഗുരുതരം"
english_title: "Out-of-control lorry rams vehicles; several injured, child in critical condition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330359/out-of-control-lorry-rams-vehicles-several-injured-child-in-critical-condition"
published_at: "2025-12-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390c86564b7_hbjuiio.jpg"
keywords: []
---

# നിയന്ത്രണംവിട്ട ലോറി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; നിരവധിപേര്‍ക്ക് പരിക്ക്, കുട്ടിയു​ടെ നില ഗുരുതരം

> **Lead Summary:** കോട്ടക്കൽ: കോട്ടക്കലിനടുത്ത പുത്തൂരിൽ വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

## Article Content

കോട്ടക്കൽ: കോട്ടക്കലിനടുത്ത പുത്തൂരിൽ വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം. ലോറി ഇടിച്ച് തെറിപ്പിച്ച ഒരു കാറിലുണ്ടായിരുന്നത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330359/out-of-control-lorry-rams-vehicles-several-injured-child-in-critical-condition)