---
title: " വോട്ട് ചെയ്യാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം ; പരിക്ക് "
english_title: "Autorickshaw loses control while going to vote, crashes into wall; injures"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330357/autorickshaw-loses-control-while-going-to-vote-crashes-into-wall-injures"
published_at: "2025-12-10T11:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390bb2a6ca3_auto.jpg"
keywords: []
---

#  വോട്ട് ചെയ്യാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം ; പരിക്ക് 

> **Lead Summary:** അങ്കമാലി : കവരപ്പറമ്പിൽനിന്ന് വോട്ട് ചെയ്യാൻ പോയ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഫ്രാൻസിസ്, മേരി എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

അങ്കമാലി : കവരപ്പറമ്പിൽനിന്ന് വോട്ട് ചെയ്യാൻ പോയ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഫ്രാൻസിസ്, മേരി എന്നിവർക്കാണ് പരിക്കേറ്റത്.

വേങ്ങൂർ ജെബിഎസ് ബൂത്തിൽ വോട്ട് ചെയ്യാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കവരപ്പറമ്പ് പെട്രോൾ പമ്പിന് എതിർവശത്തെ മതിൽ തകർത്താണ് നിന്നത്. മേരിയുടെ മുഖത്ത് സാരമായ മുറിവേറ്റു. ഓട്ടോ ഡ്രൈവർ കവരപ്പറമ്പ് സ്വദേശി തോമസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330357/autorickshaw-loses-control-while-going-to-vote-crashes-into-wall-injures)