---
title: "വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു ; യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead at home after being forced into sex on promise of marriage."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330296/woman-found-dead-at-home-after-being-forced-into-sex-on-promise-of-marriage"
published_at: "2025-12-09T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69384a5ff3103_1000420283.png"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു ; യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കർണാടക : യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വർഷിണി യാണ് മരിച്ചത്. മൈസൂരുവിൽ സ്വകാര്യ കോളജിൽ എംഎസ്‌സി ബയോടെക്നോളജി വിദ്യാർഥിനിയാണ്.

## Article Content

കർണാടക : യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വർഷിണി യാണ് മരിച്ചത്. മൈസൂരുവിൽ സ്വകാര്യ കോളജിൽ എംഎസ്‌സി ബയോടെക്നോളജി വിദ്യാർഥിനിയാണ്.

ആൺസുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്‌മെയിൽ ചെയ്തെന്നും കാണിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച 11 മണിയോടെ അമ്മയാണ് വർഷിണിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ ആൺസുഹൃത്തായ തുംകുരു സ്വദേശിയായ അഭിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

അഭി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നുമാണ് യുവതിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. ഗർഭിണിയാക്കിയ ശേഷം അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു.

ആൺസുഹൃത്ത് പണവും സ്വർണവും കൈക്കലാക്കിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് വർഷിണിയെ മാതാവ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ട യുവതിയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ ആൺസുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330296/woman-found-dead-at-home-after-being-forced-into-sex-on-promise-of-marriage)