---
title: "വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ വയോധിക കുഴഞ്ഞു വീണ് മരിച്ചു"
english_title: "Elderly woman collapses and dies after applying ink to vote."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330294/elderly-woman-collapses-and-dies-after-applying-ink-to-vote"
published_at: "2025-12-09T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6938491dc29bf_1000402040.png"
keywords: []
---

# വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ വയോധിക കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം : വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു.കോവളം സ്വദേശി ശാന്ത ആണ് മരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ ഗവ. എൽ പി സ്‌കൂളിലാണ് സംഭവം.

## Article Content

തിരുവനന്തപുരം : വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു.കോവളം സ്വദേശി ശാന്ത ആണ് മരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ ഗവ. എൽ പി സ്‌കൂളിലാണ് സംഭവം.

വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330294/elderly-woman-collapses-and-dies-after-applying-ink-to-vote)