---
title: " വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Woman collapses and dies while watering bananas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330197/woman-collapses-and-dies-while-watering-bananas"
published_at: "2025-12-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937cde1be931_gvghyu.jpg"
keywords: []
---

#  വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട് : വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ, അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

## Article Content

കാഞ്ഞങ്ങാട് : വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ, അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

സഞ്ജനയുടെ ഭര്‍തൃപിതാവ് കാര്യസ്ഥനായി ജോലിനോക്കി നടത്തുന്ന പറമ്പിലെ വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ സഞ്ജന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുപുരം ബാലൂരിലെ സുരേശന്‍ -സൗമ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശ്രേയ, സയന.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330197/woman-collapses-and-dies-while-watering-bananas)