---
title: " ഹരിത ബൂത്തുകൾ ; പനംപട്ട കൊണ്ടൊരുക്കിയ പ്രവേശന കവാടം"
english_title: "Green booths; entrance made of palm leaves"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/330194/green-booths-entrance-made-of-palm-leaves"
published_at: "2025-12-09T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ccf8d4ad8_vote.jpg"
keywords: []
---

#  ഹരിത ബൂത്തുകൾ ; പനംപട്ട കൊണ്ടൊരുക്കിയ പ്രവേശന കവാടം

> **Lead Summary:** കാക്കനാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭയിലെ ഹെൽത്ത് സെന്റർ, അത്താണി വാർഡുകളിലെ വോട്ടർമാർ ഇത്തവണ ഹരിത ബൂത്തുകളിൽ വോട്ട്‌ ചെയ്യും.

## Article Content

കാക്കനാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭയിലെ ഹെൽത്ത് സെന്റർ, അത്താണി വാർഡുകളിലെ വോട്ടർമാർ ഇത്തവണ ഹരിത ബൂത്തുകളിൽ വോട്ട്‌ ചെയ്യും.

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ്‌ കാക്കനാട് എംഎഎഎം എൽപി സ്കൂളിലെ രണ്ട് ബൂത്തുകൾ ഹരിത ബൂത്തുകളാക്കിയത്‌.

അലങ്കാരങ്ങള്‍, കുടിവെള്ളത്തിന് മണ്‍കൂജ, പനംപട്ട കൊണ്ടൊരുക്കിയ പ്രവേശന കവാടം, ഹരിത സംരക്ഷണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡുകള്‍ എന്നിവയാണ് പ്രത്യേകത. പോളിങ് സ്റ്റേഷനിൽ മാലിന്യം തള്ളാനായി ഓലകൊണ്ട് നിര്‍മിച്ച വല്ലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സെൽഫി പോയിന്റിനായി ഓലമേഞ്ഞ കൂരയും കവാടത്തിൽ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/330194/green-booths-entrance-made-of-palm-leaves)